നിറമിഴികള്‍.........
ഇതൊരു ജാലകമാണ്.... എന്നോര്മകളിലേക്ക് തുറക്കുന്ന ഒരു ചില്ലു ജാലകം......വിതുമ്പാന്‍ തുടങ്ങുന്ന അധരങ്ങളുടെയും......തൂവാന്‍ തുടിക്കുന്ന കണ്ണീരിന്റെയും.........മധുരനൊമ്പരങ്ങളുടെ ജാലകം....
Monday, November 21, 2011
കണ്ണേ തുറക്കുക
Saturday, July 16, 2011
മറുമലയാളി
മടിശ്ശീലകള്‍ കനം വെക്കുവാനായ്
മടിയാതെ ഉഴയ്ക്കുമീ മറുമലയാളി
നാട്ടിലെ പത്രാസു വെടിഞ്ഞോന്നുഴയ്ക്കുകില്‍
നാലുകെട്ടും കൊട്ടിലും വാല്യക്കാരും
ആട്ടു കട്ടിലും വില്ലീസ് വണ്ടിയും
മട്ടും ഭാവവും വെടിയാനുറച്ചാല്‍
കിട്ടും ഇതിലും ലാഭവും
മലയാള മണ്ണിന്റെ കുളിരും കുടുംബവും
Monday, March 14, 2011
സുനാമി...
പതിവുപോലെ അന്നും കൃത്യ സമയത്ത് തന്നെ വീട്ടിക്കാടന്‍ ഉസ്താദ് സുബഹി ബാങ്ക് വിളിച്ചു. മനസ്സിലുടക്കിയ എന്തോ അസ്വസ്ഥതകൊണ്ട് രാത്രിമുഴുവന്‍ ഉറങ്ങാതെ പുലര്‍ച്ചെ ഒന്ന് കണ്ണ് ചിമ്മിയതെ ഉണ്ടായിരുന്നുള്ളൂ റഫീക്ക് .ഇന്ന് ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് ഖുര്‍ആന്‍ ക്ലാസ്സുണ്ട് നസീമയും മക്കളും ഉറക്കം തന്നെ.അയാള്‍ നസീമയെ തട്ടി വിളിച്ചു. അവളോടൊന്നും പറയേണ്ടിയിരുന്നില്ല ഇന്നലെ തന്നെ ഇന്നത്തെ ടൈം ടേബിള്‍ അവള്‍ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു..
Wednesday, February 23, 2011
ജ്വാലകള്‍
ചിതറിത്തെറിച്ച
കരിഞ്ഞ മാംസകഷ്ണങ്ങള്‍ക്ക്
ജഡം എന്ന പേര്നല്‍കേണ്ടി വന്നു ...
പാതി മേയ്യായവന്റെ വിലാപം
എരിഞ്ഞമര്‍ന്ന സഹ -
ജീവനെ ഓര്‍ത്തായിരുന്നു
കുരുതിക്കളത്തിലുതിര്‍ന്ന
ജീവന്റെ തുടിപ്പുകള്‍
ജീവശ്ചവങ്ങളെ സൃഷ്ടിച്ചു...
പൊട്ടിത്തെറിപ്പിച്ചവനെ
ഓര്‍ത്ത് പെരുമപ്പെട്ടവര്‍
പൊട്ടിയമര്‍ന്നവരെ
ഓര്‍ത്ത് സഹതപിച്ചിരിക്കുമോ ...?
ഓര്‍ക്കുക !!!
ചിതറിയ മാംസ കഷ്ണങ്ങളില്‍നിന്നുമോരായിരം
പോരാളികള്‍ ഉയിര്‍ക്കും
ഉരുക്ക്കുളമ്പിട്ട പാദുകങ്ങള്‍ക്കടിയില്‍
സ്വാതന്ത്ര്യത്തിന്റെ തീജ്വാലയെ
എത്രകാലം ഞെരിച്ചമര്ത്താനാവും ...!!!
Wednesday, September 8, 2010
പ്രവാസി
യന്ത്രം മണ്ണിൽ തലതല്ലി
കർണകഠോരമായ് കീറിമണ്ണിന്‍
ഹ്യദയദമനികളലിവില്ലാതെ...
കല്ലും സിമന്റുമരച്ചുചവച്ചു യന്ത്രം
തുമ്പിക്കൈയാല്‍ ചീറ്റുന്നു..
കുഴിയാനക്കൊമ്പാലൊരു യന്ത്രം
ഭാരം വിണ്ണില്‍ ഉയര്‍ത്തിതള്ളുന്നു
പതച്ചുപൊങ്ങും ആവിയിൽ
വിയര്‍ത്തു കിതച്ചു നര ജന്മം
വിളര്‍ത്ത സിമന്റു തൂണിന്‍ ചരുവില്‍
ഇത്തിരി തണലിന്‍ മറ തേടി
നിശ്ചലമീ മരുഭൂവിലൊരുതരി -
കാറ്റുതിരഞ്ഞു മടുത്തിട്ടും..
മേലാളര്‍തന്‍ നാക്കിന്‍ നിര്‍ദയ -
വാക്കുകള്‍തന്‍ ശരമേറ്റിട്ടും
അക്കരെ വിണ്ണിന്‍ കീഴിലുറങ്ങും
കൂടും കുടുംബവുമുയിര്‍ത്തീടാന്‍
നരച്ച മണ്ണില്‍ ചുവടുതളര്‍ന്നിവര്‍
ഉയിരുകൊടുത്തുമുഴയ്ക്കുന്നു..
Tuesday, August 24, 2010
ചുവന്ന വൃത്തങ്ങള്‍...
പഴയ കലണ്ടറുകളിലെ അക്കങ്ങളെ പരിഹസിച്ച്
പുതിയ കലണ്ടറിലെ മാസങ്ങള്‍ക്കിടയില്‍
അക്കങ്ങള്‍ ചിരിച്ച് നിന്നു...
ഒരു നേര്‍ത്ത ബിന്ദുവായി
മടക്കയാത്രയെ ഓര്‍മിപ്പിക്കുന്ന
മാസത്തിലെ അക്കത്തിലേക്ക്
ദൂരം കുറയുന്നെങ്കിലും സമയം ദീര്‍ഘിക്കുന്നത്പോലെ...
മനം മടുപ്പിക്കുന്ന അലാറത്തിന്റെ-
അലറല്‍ കേള്‍ക്കാതെ ഉറങ്ങാന്‍
മഴത്തുള്ളികളുടെ സംഗീതത്ത്തിലലിഞ്ഞു മയങ്ങാന്‍
ദിവസങ്ങളെ ചുവന്ന വൃത്തങ്ങളിലടച്ച് അയാള്‍-
യാത്ര തുടര്‍ന്നിട്ട് വര്‍ഷങ്ങളായി..
മണല്പരപ്പിന്റെ ആകാശത്ത്
ചിറകുവിരിക്കുന്ന വിമാനപ്പക്ഷികള്‍ക്ക് -
ജന്മനാടിന്റെ സുഗന്ധം...
മണല്കൂനകളെ ചുട്ടുപഴുപ്പിച്ചും
പൊടിയില്‍ കുതിര്ത്തും
തുളച്ചു കയറുന്ന തണുപ്പില്‍ പൊതിഞ്ഞും
കാലം അയാളുടെ യാത്രാരെഖയുടെ വക്കിലെത്തി..
നീലാകാശവും പുഴയും പൂക്കളും പൂക്കൈതയും
വയലും മഴയും മലയും മണ്ണും മനസ്സില്‍ നിറഞ്ഞു തുളുമ്പി...
നഗരപാതയിലെ അപായ സൂചനയെ മറികടന്ന്‍
അയാളുടെ ചിന്ത അയാളെ നടുവിലെത്തിച്ചിരുന്നു
ലോകം അത്രയും വേഗതയിലയത് അയാളറിഞ്ഞില്ല
ഒടുവിലായി വൃത്തത്തില്‍ അകപ്പെടെണ്ട അക്കത്തിലെക്കൊരു-
തുള്ളി ചോരയായ് അയാള്‍......
Sunday, November 1, 2009
ഇനിയീ അടര്‍ക്കളത്തില്‍.....
മൊടുവിലെ ആയുധവും തകര്‍ന്നു പോവേ...
ഇനിവരും കുന്തമുന നെഞ്ചിലേറ്റാം -
പരിചതന്‍ പിടിമാത്രം കൈയിലാകേ...
ഇനിവരും ശരമുന ശിരസ്സുപിളര്‍ക്കാ -
മൊരു നൊടിയിട മാറാനാവാതെ നില്‍ക്കേ...
ഇനിയൊരു വാളിനാല്‍ ഗളംമുറിയാ -
മിരുകണ്ണിലിരുട്ടിന്റെ നിഴല്‍ പരക്കേ...
ഇനിയീ നിനവുകള്‍ പകലിന്റെ ദ്യുതിചേര്‍ത്ത് ഹൃത്തില്
ഇനിവരുമിരവിനു വെളുപ്പേകുവാനായ് കാത്തുവെയ്ക്കാം...